കാഞ്ഞങ്ങാട് ഐ എം എ യുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനം നഗരസഭ അദ്ധ്യക്ഷ കെ.വി.സുജാത ഉല്‍ഘാടനം ചെയ്തു: ചടങ്ങില്‍ മുതിര്‍ന്ന ഡോക്ട്ടര്‍മാരെ ആദരിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഐ എം എ യില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. റിട്ട കമാന്‍ഡര്‍ പ്രസന്ന ഇടയില്ലം വിശിഷ്ടാതിയായി ചടങ്ങ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജാത ഉത്ഘാടനം ചെയ്തു. ഐ എം എയുടെ വനിതാ വിഭാഗമായ വിമെന്‍ ഇന്‍ ഐ എം എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിന്റെ ഭാഗമായി നടന്നു. വിമയുടെ പ്രസിഡന്റായി ഡോ കൃഷ്ണകുമാരിയും സെക്രട്ടറിയായി ഡോ നീരജ നമ്പ്യാരും സ്ഥാനമേറ്റു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ വിലാസിനി, ഡോ പദ്മിനി എ, ഡോ പദ്മിനി ഭട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കാഞ്ഞങ്ങാട് ഐ എം എ പ്രസിഡന്റ് ഡോ സുരേശന്‍ വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോ ദീപിക കിഷോര്‍, ഐ എം എ കേരള കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ ജ്യോതി കുമാര്‍, കാഞ്ഞങ്ങാട് ഐ എം എ സെക്രട്ടറി ഡോ ജോണ്‍ ജോണ്‍ കെ , ഡോ. ത്രേസ്യാമ്മ ജോസ് എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍മാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Spread the love
error: Content is protected !!