ള്ളിക്കര: 2023 24 വര്‍ഷത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രഥമ അധ്യാപകര്‍ക്കും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും ബേക്കല്‍ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനം ഒരുക്കി.പള്ളിക്കര റെഡ് മൂണ്‍ ബീച്ച് റിസോര്‍ട്ടില്‍ നടന്ന യാത്രയയപ്പ് സമ്മേളനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. നന്ദികേശന് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ. അരവിന്ദ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ കാസര്‍ഗോഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബി. സുരേന്ദ്രന് മുഖ്യാതിഥിയായി. ഡയറ്റ് ലക്ചറര്‍ ഇ. വി. നാരായണന്, എസ്. എസ്.എ ബേക്കല്‍ ബി.പി.സി കെ. എം. ദിലീപ് കുമാര്‍, ബേക്കല്‍ എ.ഇ.ഒ ന്യൂണ്‍ മീല്‍ ഓഫീസര്‍ ഇ.ഷൈമഎന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നപ്രഥമ അധ്യാപകരെയും ജീവനക്കാരെയും ആദരിക്കുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു. പ്രഥമ അധ്യാപകരായ ബിജു ലൂക്കോസ്,
എം. ദിവാകരന്,
ടി. ദിവാകരന്,
സി.വി.ഗിരിജ,
ലാന്‍സി ജോര്‍ജ്,
കെ. പി.പവിത്രന്,
വി. വി.പ്രഭാകരന്,
ഇ. വി. പ്രകാശന്,
വി. കെ. വി. രമേശന്, പി.സുശീല,
എം. ഉണ്ണികൃഷ്ണന്,
പി. ബാലകൃഷ്ണന്,
എം. മനോഹരന് എന്നിവര്‍ മറുമൊഴി പ്രസംഗം നടത്തി. ഹെഡ്മാസ്റ്റേഴ്സ് ഫോറം കണ്‍വീനര്‍ ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും ജി. യു. പി. എസ് അഗസറഹോള ഹെഡ്മാസ്റ്റര് ചന്ദ്രന് കാരയില്നന്ദിയുംപറഞ്ഞു