സിദ്ധാര്‍ത്ഥ എന്ന വിദ്യാര്‍ത്ഥിയുടെ നീതിക്കായി കഴിഞ്ഞ അഞ്ചുദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം ഇരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് കെ എസ് യു അധ്യക്ഷന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: പൂക്കോട് വെറ്റിനറി കോളേജില്‍ എസ്എഫ്‌ഐ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥ എന്ന വിദ്യാര്‍ത്ഥിയുടെ നീതിക്കായി കഴിഞ്ഞ അഞ്ചുദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം ഇരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് കെഎസ്യു അധ്യക്ഷന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബിന്‍ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം അസിനാര്‍ പ്രതിഷേധ യോഗം ഉല്‍ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ബാലകൃഷ്ണന്‍,ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ പി മോഹനന്‍,കര്‍ഷകര്‍ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ വാഴുന്നോറടി പ്രവീണ്‍ തോയമ്മല്‍, ഒ വി രതീഷ് അക്ഷയ എസ് ബാലന്‍, സിജോ അമ്പാട്ട്, ജിബിന്‍ ജെയിംസ്,വിനീത് എച്ച് ആര്‍,രാജേഷ്, കൃഷ്ണലാല്‍ തോയമ്മല്‍,ശ്രീജിത്ത് പുതുക്കുന്ന്, അവിനാശ് വാഴുന്നോറോടി, സന്ദീപ് ഒഴിഞ്ഞവളപ്പ്, മുനീര്‍ ഒഴിഞ്ഞവളപ്പ്,ഷാജി, രേഷ്മ, അശ്വിന്‍ ഉപ്പിലിക്കൈ, നിഗില്‍ സാബു,ആദര്‍ശ് തോയമ്മല്‍, രാജേഷ് ആവിക്കര ഷാജി ആവിക്കര ,തുടങ്ങിയവര്‍ സംസാരിച്ചു

 

Spread the love
error: Content is protected !!