കാസര്‍കോട്: അവധി എടുത്ത് നാട്ടിലേക്ക് പോയ
പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.
കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് അസിസ്റ്റന്റ് എംടിഒ ആയി ജോലി ചെയ്യുന്ന എഎസ്‌ഐ സജിമാത്യു(50)വാണ് മരിച്ചത്. മെഡിക്കല്‍ ലീവെടുത്ത് സ്വദേശത്തേയ്ക്ക് പോയതായിരുന്നു. പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തായ്മറ്റം കോളനിക്കു സമീപത്താണ് സംഭവം. ഇയാളുടെ കാറിന്റെ ടയര്‍ കയറിയാണ് മരണമെന്ന് സംശയിക്കുന്നു.
വീട്ടിന്‌സമീപത്തുള്ള തായ്മറ്റം കോളനിക്കടുത്താണ് കാര്‍ കയറി ഗുരുതരമായി പരിക്കേറ്റ നിലയില്‍ സജിമാത്യുവിനെ കണ്ടെത്തിയത്. ഉടന്‍ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.