ഒടയംചാല്‍: കോടോത്ത് പാലത്തിങ്കാല്‍ സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ഓട്ടോ ഡ്രൈവര്‍ സി ജെ.കൃഷ്ണന്‍ – ബാലാമണി ദമ്പതികളുടെ മകന്‍ മനോജ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട മനോജിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. ഭാര്യ: ദില്‍ഷ.
സഹോദരങ്ങള്‍: ഉദയന്‍, മഹേഷ്.