നീലേശ്വരം:വാഹനത്തില്‍ അബോധാവസ്ഥയില്‍ കണ്ട ഡ്രൈവര്‍ മരിച്ചു. ആദ്യകാല ഓട്ടോ, ടാക്‌സി ഡ്രൈവര്‍ ചിറപ്പുറത്തെ എ.മൊയ്തു( 51) വാണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് പാലക്കാട്ട് ചീര്‍മ്മക്കാവിനടുത്ത് വാഹനത്തിന്റെ ഉള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നൂ.
നീലേശ്വരത്തെ ആദ്യകാല സൈക്കിള്‍ ഷോപ്പ് ഉടമ ചിറപ്പുറത്തെ എം.കെ കുഞ്ഞബ്ദുള്ളയുടെയും ആയിഷുവിന്റെയും മകനാണ്. ഭാര്യ സുമയ്യ (കല്ലുരാവി ).മക്കള്‍: മുഹമ്മദ് ഇജാസ്, നഹല.സഹോദരങ്ങള്‍ നസീര്‍ (ഓട്ടോറിക്ഷ ഡ്രൈവര്‍), റസിയ, നസീമ,( ഇരുവരും ചിറപ്പുറം) സമീറ(ചായ്യോത്ത്).