കാസര്‍കോട്: എല്‍ഡിഎഫ് കാസര്‍കോട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ ശനിയാഴ്ച വൈകിട്ട് നാലിന് കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം കൊവ്വല്‍പ്പള്ളിയില്‍ നടക്കും. സിപി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും. നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ 10, 11, 12 തിയതികളില്‍ നടക്കും. കാഞ്ഞങ്ങാട് കണ്‍വന്‍ഷന്‍ ഒമ്പതിന് ലോകസഭാ കണ്‍വന്‍ഷന് ശേഷം അതേ വേദിയില്‍ നടക്കും. മഞ്ചേശ്വരം കണ്‍വന്‍ഷന്‍ പത്തിന് പകല്‍ മൂന്നിന് കുമ്പള മുഹിമാത്ത് ഹാളിലും കാസര്‍കോട് കണ്‍വന്‍ഷന്‍ പകല്‍ മൂന്നിന് ചെര്‍ക്കള ഹൈമാക്സ് ഹാളിലും നടക്കും. ഉദുമ കണ്‍വന്‍ഷന്‍ 12ന് വൈകിട്ട് നാലിന് പൊയ്‌നാച്ചി രാജധാനി ഓഡിറ്റോറിയത്തിലും തൃക്കരിപ്പൂര്‍ കണ്‍വന്‍ഷന്‍ പകല്‍ 3.30ന് കാലിക്കടവ് കരക്കാക്കാവ് ഓഡിറ്റോറിയത്തിലും നടക്കും. പയ്യന്നൂര്‍ കണ്‍വന്‍ഷന്‍ 11ന് വൈകിട്ട് നാലിന് ഗാന്ധി പാര്‍ക്കിലും കല്യാശേരി കണ്‍വന്‍ഷന്‍ വൈകിട്ട് 4.30ന് പഴയങ്ങാടി ടൗണിലും നടക്കും.