കാഞ്ഞങ്ങാട്: എസ് വൈ എസ്, എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖലാ കമ്മറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ റമദാന്‍ മുന്നൊരുക്കം പ്രഭാഷണം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച പരിപാടി എസ് വൈ എസ് ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി ഉല്‍ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് കെ ബി കുട്ടി ഹാജി അധ്യക്ഷനായി.
കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി പ്രഭാഷണം നടത്തി.
ആസിഫ് ചിത്താരി ആമുഖ ഭാഷണം നടത്തി.
അസീസ് മൗലവി ഇരിയ,
ഇബ്രാഹീം ഹാജി ഒഡയഞ്ചാല്‍, യാസര്‍ തങ്ങള്‍ പടന്നക്കാട്, സി എച് മുഹമ്മദ് കുഞ്ഞി ഹാജിസംസാരിച്ചു.