ശക്തരാകണം സ്വയമുണരണം സ്ത്രീയാകണം ശക്തയായ സ്ത്രീ: കെ എസ് എസ് പി ജില്ലാ വനിതാ ഫോറം ചെറുവത്തൂരില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

കാഞ്ഞങ്ങാട്:അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കെ എസ് എസ് പി കാസര്‍കോട് ജില്ലാ വനിതാ ഫോറം ചെറുവത്തൂര്‍ പടന്നയിലെ ഓയിസ്റ്റര്‍ ഒപേരയില്‍ വെച്ച് ആഘോഷം സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ
വനിതാ ഫോറം കാസര്‍കോട് ജില്ലാ പ്രസിഡന്റ് റഷീദ. ബി. അധ്യക്ഷയായി. കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡന്റ് പത്മനാഭന്‍ പലേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി. രാഘവന്‍ മാസ്റ്റര്‍, വനിതാ ഫോറം സംസ്ഥാന കമ്മിറ്റിയംഗം കെ.സരോജിനി, ജില്ലാ ജോയിന്റ് സെക്രട്ടറി എം. കുഞ്ഞാമിന, പി.പി. കുഞ്ഞമ്പു മാസ്റ്റര്‍, പി.എം. അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ ഫോറം ജില്ലാ സെക്രട്ടറി വി.വി. ജയലക്ഷ്മി സ്വാഗതവും തൃക്കരിപ്പൂര്‍ മണ്ഡലം വനിതാഫോറം പ്രസിഡന്റ് കെ.വി. ഇന്ദിര ടീച്ചര്‍ നന്ദിയും പറഞ്ഞു. മിനി ചന്ദ്രന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

Spread the love
error: Content is protected !!