കാശ്യപ വേദ ഫൗണ്ടേഷന്‍ സ്ഥാപകനായ ആചാര്യശ്രീ രാജേഷ് മാര്‍ച്ച് 10ന്കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: വേദങ്ങളെ ജനകീയമാക്കിയ
കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ
വേദാചാര്യന്‍ ആചാര്യശ്രീ രാജേഷ് കാഞ്ഞങ്ങാട്
സത്സംഗത്തില്‍ പങ്കെടുക്കും .
നാളെ രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍
വൈദിക ജീവിതചര്യയെക്കുറിച്ചുള്ള ജ്ഞാനയജ്ഞത്തിനും വൈദികധ്യാനപരിശീലനത്തിനും അദ്ദേഹം നേതൃത്വം നല്‍കും. ആചാര്യശ്രീ രാജേഷ് വേദങ്ങളും ജാതിമതലിംഗവ്യത്യാസമില്ലാതെ വൈദികാചരണങ്ങളും ലക്ഷക്കണക്കിനുപേരെയാണ് അഭ്യസിപ്പിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലും വിദേശരാജ്യങ്ങളിലുമായി നടക്കുന്ന വേദപഠന ക്ലാസ്സുകളില്‍ ആയിരക്കണക്കിനാളുകള്‍ നിലവില്‍ വേദംപഠിച്ചുവരുന്നുണ്ട്.വൈദികസാഹിത്യവുമായി ബന്ധപ്പെട്ട് 105 ഗ്രന്ഥങ്ങളും ആചാര്യശ്രീ രാജേഷ് രചിച്ചിട്ടുണ്ട്. ആചാര്യശ്രീ രാജേഷിനെ സ്വീകരിക്കാനുള്ള
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി
സ്വാഗതസംഘം ഭാരവാഹികളായ എം.ഗംഗാധരന്‍ മാസ്റ്റര്‍ ,പി കെ. മനോജ് ,ഗോപാലന്‍ നമ്പ്യാര്‍അറിയിച്ചു.

 

Spread the love
error: Content is protected !!