സിദ്ധാര്‍ത്ഥിന്റെ കൊലപാതകം: കേസ് സി.ബി.ഐ യെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പളളിക്കര പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി പ്രതിഷേധ ദീപം തെളിയിച്ചു

പള്ളിക്കര: എസ്. എഫ്. ഐ യുടെ ക്രൂരമായ മര്‍ദ്ദനത്തില്‍ ജീവന്‍ പൊലിഞ്ഞ സിദ്ധാര്‍ത്തിന്റെ കൊലപാതകം
കേസ് സി.ബി.ഐ യെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം പളളിക്കര പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി കമ്മിറ്റി പളളിക്കരയില്‍ പ്രതിഷേധ ദീപം തെളിയിച്ചു.

ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സുകുമാരന്‍ പൂച്ചക്കാട് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് പള്ളിപ്പുഴ അധ്യക്ഷനായി. എം.പി.എം ഷാഫി, ടി.പി. കുഞ്ഞബ്ദുള്ള, സുന്ദരന്‍ കുറച്ചിക്കുന്ന്, കെ.എം.അബ്ദുള്‍ റഹ്‌മാന്‍, ഹമീദ് ബേങ്ക്, സിങ്കപ്പൂര്‍ അബ്ദുള്ള, മാധവ ബേക്കല്‍, ബി.ടി.രമേശന്‍, റസാഖ് പളളിക്കര എന്നിവര്‍ സംസാരിച്ചു.

Spread the love
error: Content is protected !!