കാഞ്ഞങ്ങാട് : നായയുടെ തൊണ്ടയില്‍ കുടുങ്ങിയ ബ്ലേയിഡ് ഒന്നര മണിക്കൂര്‍ നിണ്ടുന്നിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വെള്ളിക്കോത്തെ കൃഷ്ണന്റെ ഒമ്പതുമാസം പ്രായമായ വളര്‍ത്തുനായ കഴിഞ്ഞ ദിവസം രാത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിക്കുക ഛര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉടന്‍ ഹൊസ്ദുര്‍ഗ് മൃഗാശുപത്രിയിലെത്തിച്ചു. ഡോക്റ്റര്‍മാര്‍ പരിശോധിച്ച ശേഷം തൊണ്ടയില്‍ എന്തോ അകപ്പെട്ടതായി മനസിലാക്കി ഇതു കണ്ടെത്താന്‍ നായയെപടന്നക്കാട് എത്തിച്ച് എക്‌സ്‌റേ എടുപ്പിച്ചു അപ്പോഴാണ് തൊണ്ടയില്‍ ഷെയ്വിംഗ് ബ്ലേയിഡ് കണ്ടെത്തിയത്. നായ തിരികെ ആശുപത്രിയിലെത്തിച്ചു. ഡോക്റ്റര്‍മാരായ എസ് ജിഷ്ണു , ജി നിധിഷ്, സവാദ്,സിഫാന എന്നിവര്‍ ചേര്‍ന്ന് ഒന്നരമണിക്കൂറോളം നിണ്ട ശസ്ത്രക്രിയക്ക് ഒടുവില്‍ ബ്ലേയിഡ് പുറത്തെടുത്തു.