കാഞ്ഞങ്ങാട്:അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായിവ്യാപാരി വ്യവസായിഏകോപന സമിതി വനിതാ വിങ്ങ് കാഞ്ഞങ്ങാട് യൂണിറ്റ്തങ്ങളുടേത് അല്ലാത്ത കാരണത്താല്‍ ശാരീരിക മാനസികവെല്ലുവിളികള്‍ അനുഭവിക്കുന്നകുട്ടികള്‍ പഠിക്കുന്ന കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്തെജീവോദയബഡ്‌സ് സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക്ഭക്ഷണത്തിന് ധനസഹായം നല്‍കി.സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായിനടന്ന ചടങ്ങില്‍ സ്‌കൂളില്‍ വച്ച് വ്യാപാരി വനിതാ വിങ്ങ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണനില്‍ നിന്ന് ജീവോദയ ട്രസ്റ്റ് ചെയര്‍മാന്‍ജോസ് കൊട്ടാരം ധനസഹായം ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് കെ.കെ. ജയശ്രീ,ട്രഷറര്‍ ഷീജമോഹന്‍,ജോയിന്റ് സെക്രട്ടറി ബിന ചന്ദ്രന്‍,ബിന്ദു രവീന്ദ്രന്‍, കെ.രജനി, ടി.സുധ,സുജാത വിനയന്‍,പത്മിനി നായര്‍എന്നിവര്‍ സംബന്ധിച്ചു.വിവിധ പരിപാടികളുംനടന്നു