നിടുവോട്ട്പാറ തച്ചറ വളപ്പ് റോഡിന്റെയും മൈനര്‍ ഇറിഗേഷന്‍ ചെക്ക് ഡാമിന്റെയും ഉദ്ഘാടനം ഉദുമ എം.എല്‍. എ സി.എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു

പെരിയ: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ 16.ാം വാര്‍ഡില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച നിടുവോട്ട്പാറ തച്ചറ വളപ്പ് റോഡിന്റെയും മൈനര്‍ ഇറിഗേഷന്‍ ചെക്ക് ഡാമിന്റെയും ഉദ്ഘാടനം ഉദുമ എം.എല്‍. എ സി.എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ.അരവിന്ദന്‍ മുഖ്യ അതിഥിയായി. പ്രസാദ് കളവയല്‍ (അസി .എന്‍ജിനീയര്‍ ജലസേചനം) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.എം. കെ.ബാബുരാജ്, ഗ്രാമപഞ്ചായത്ത്അംഗങ്ങളായ ടി.വി. കരിയന്‍, ടി.വി.അശോകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍ ബാലകൃഷ്ണന്‍, പ്രമോദ് പെരിയ,എ.എം. മുരളീധരന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശാരദ.എസ്.നായര്‍ , ടി.വി. ചന്ദ്രന്‍ സംബന്ധിച്ചു. ടി.രാമകൃഷ്ണന്‍ നായര്‍ നടുവില്‍വീട് സ്വാഗതവും പാടശേഖര സമിതി കണ്‍വീനര്‍ പുരുഷോത്തമന്‍ നായര്‍ നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!