വനിതാ ദിനത്തില്‍ ആദരവ് നല്‍കി നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍

നീലേശ്വരം : പോലീസ് സ്റ്റേഷനില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭക്ഷണമൊരുക്കുന്ന കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം സ്വദേശിനി സജിനിയെയാണ് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വച്ച് വനിതാദിനത്തില്‍ ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് ആദരിച്ചത്. തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ പോലും മാറ്റിവച്ചു മുടങ്ങാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ എത്താറുള്ള സജിനിയെ വനിതാദിനത്തില്‍ സ്റ്റേഷനില്‍ വച്ച് നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ ഉമേശന്‍ . കെ.വി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ സ്റ്റേഷന്‍ റൈറ്റര്‍ എം മഹേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരായ മധുസൂധനന്‍ മടിക്കൈ, രതീശന്‍ , സിവില്‍ പോലിസ് ഉദ്യോഗസ്ഥര്‍ ആയ ആനന്ദകൃഷ്ണന്‍ പി.കെ , പ്രഭേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ് ഫ്രണ്ട്‌ലി ഓഫീസര്‍ പ്രദീപ്. കെ.വി സ്വാഗതവും, ശ്രീദേവി നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!