കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ദിവസവും മുടങ്ങാതെ ചായ കൊണ്ടുവരുന്ന നാരായണിയേച്ചിയെ ആദരിച്ച് ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ്. വര്‍ഷങ്ങളായി പോലീസ് സ്റ്റേഷനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നാരായണിയേച്ചിയെ ലോക വനിതാ ദിനത്തില്‍ കാഞ്ഞങ്ങാട് നഗര സഭയിലെ അരയിയിലുള്ള വീട്ടില്‍ എത്തിച്ചേര്‍ന്ന് ഇന്‍സ്പെക്ടര്‍ എം പി ആസാദ് ഉപഹാരം നല്‍കി പൊന്നാടയണിയിച്ച് ആദരിക്കുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ സി വി ഷാബ്ജു, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ കെ രഞ്ജിത്ത് കുമാര്‍, ടി വി പ്രമോദ് എന്നിവര്‍സംബന്ധിച്ചു.