ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ഒഴിഞ്ഞവളപ്പ് സ്വദേശിയുടെ ഏഴര ലക്ഷം തട്ടി

കാഞ്ഞങ്ങാട് :ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ഏഴര ലക്ഷം തട്ടിയെടുത്തു.
ഒഴിഞ്ഞവളപ്പ് ഫലാഹ് നഗറിലെ കെ. നിസാമുദ്ദീന്റെ പണമാണ് നഷ്ടമായത്.

പുതിയ ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആഡ്ബ്ലൂന്റെ ഫയലിങ്ങ് സ്റ്റേഷന്‍ ഫ്രാഞ്ചൈസി തുടങ്ങി വില്‍പന നടത്തി ലാഭം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൊച്ചി തൃക്കാക്കരയിലുള്ള ഓട്ടോ ഗ്രേഡ് ഇന്‍ട്രസീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍മുഹമ്മദ് അഷറഫ്, മാനേജര്‍ മുഹമ്മദ് സഗീര്‍ എന്നിവര്‍ പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2022 ജൂലായ് 20 നും, ആഗസ്ത് 09 നും ഇടയിലുള്ള കാലയളവിലാണ് നിസാമുദ്ദീന്‍
കാഞ്ഞങ്ങാടുള്ള ആകിസ് ബ്രാഞ്ചിലൂടെ ഐ എം പി എസ് ആയി കമ്പനിയുടെ സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ
പാലാരിവട്ടം ബ്രാഞ്ചിലേക്ക് 7,50,000രൂപ അയച്ച് കൊടുത്തത്. പിന്നീട് വാഗ്ദാന പ്രകാരമുള്ള ഫ്രഞ്ചൈസി തുടങ്ങുകയോ അയച്ച പണമോ നാളിതു വരെയായി തിരികെ കൊടുക്കാതെ ചതി ചെയ്തുയെന്നാണ് പരാതിയില്‍ പറയുന്നത്. നിസാമുദ്ദീന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

 

Spread the love
error: Content is protected !!