കാഞ്ഞങ്ങാട്: ആര്‍ ടി ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരും ഉടമകളും ഉള്‍പ്പെടെ 68 പേര്‍ക്ക് എതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഷിബിന്‍ തൃക്കരിപ്പൂര്‍ ,റമീസ് ആറങ്ങാടി ,പവി, ശീതള്‍,സച്ചിതാനന്ദന്‍ ,നൗഷാദ് ,സന്ധ്യ,ഖദീജ മറ്റ് കണ്ടാലറിയാവുന്ന 60 പേര്‍ക്ക് എതിരെയുമാണ് കേസ്.മോട്ടോര്‍ വാഹന വകുപ്പു ഓഫീസുകളില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനുള്ള അപേഷ സമര്‍പ്പിച്ചവരുടെ ടെസറ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ നിന്നും പ്രകടനവുമായി ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരും ഉടമകളും ഉദ്യോഗര്‍ ത്ഥികളും പുതിയകോട്ട ആര്‍ ടി ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.