ദേശീയ വോളിബോള്‍ താരം പി ജി തോമസിനെ സ്‌പോര്‍ട്‌സ് ഫോറം ആദരിച്ചു

രാജപുരം :കര്‍ണാടക സംസ്ഥാനത്തിന്റെയും സിന്‍ഡിക്കേറ്റ് ബാങ്കിന്റെയും ജി ടി ആര്‍ ഇ ബാംഗ്ലൂരിന്റെയും കണ്ണൂര്‍, കാസര്‍കോട് ജില്ലാ ടീമിന്റെയും ഒക്കെ വോളിബോള്‍ ക്യാപ്റ്റനായി നീണ്ട 15 വര്‍ഷത്തില്‍ അധികം കാലം ഇന്ത്യയില്‍ ഉടനീളമുള്ള വോളിബോള്‍ കോര്‍ട്ടുകളില്‍ ആക്രമണനിരയിലും പ്രതിരോധനിരയിലും ഒറ്റയാള്‍ പോരാട്ടത്തിലൂടെ വോളിബോള്‍ കോര്‍ട്ടുകള്‍ അടക്കി വാണ ദേശീയ താരം പി ജി തോമസ് എന്ന (സിന്‍ഡിക്കേറ്റ് ബാങ്ക് ടോമി) സ്‌പോര്‍ട്‌സ് ഫോറം കണ്ണൂര്‍ ആദരിച്ചു.

കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ പൊന്നാട അണിയിച്ചു ആദരിച്ചു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും സ്‌പോര്‍ട്‌സ് ഫോറം കണ്ണൂരിന്റെ പ്രസിഡണ്ട് മായ കെ വി ധനേഷ് അധ്യക്ഷനായി. ദേശീയ ഫുട്‌ബോള്‍ താരങ്ങളായ പ്രശാന്ത് കണ്ണൂര്‍, സി.അനില്‍, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ കുഞ്ഞിരാമന്‍ അരീക്കര, മനോജ് അമ്പലത്തറ, ശ്രീലേഖ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
അന്താരാഷ്ട്ര റഫറി ടി വി അരുണാചലം സ്വാഗതം പറഞ്ഞു. ടോമി മറുപടി പ്രസംഗവുംനടത്തി.

Spread the love
error: Content is protected !!