ചെറുവത്തൂര്‍ സിറ്റി ഗോള്‍ഡില്‍ നിന്നും 11 ലക്ഷത്തിന്റെ സ്വര്‍ണ്ണം കവര്‍ന്ന സെയില്‍സ്മാന്‍ അറസ്റ്റില്‍

ചെറുവത്തൂര്‍:സിറ്റി ഗോള്‍ഡില്‍ നിന്നും 11 ലക്ഷം രൂപയുടെ സ്വര്‍ണാ ഭരണങ്ങള്‍ മോഷ്ടിച്ച സെയില്‍സ് മാനെ ചന്തേര പോലീസ് അറസ്റ്റു ചെയ്തു. ചെറുവത്തൂര്‍ സിറ്റി ഗോള്‍ഡിലെ സെയില്‍സ്മാനായ ദക്ഷിണ കന്നഡ ബെല്‍ത്തങ്ങാടിയിലെ കെല്‍ത്താജെ കിള്ളൂരിലെ ഇര്‍ഫാനെയാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ നവംബര്‍ 12 മുതല്‍ ഈ വര്‍ഷം ഫെബ്രുവരിവ രെയുള്ള കാലയളവില്‍ ഏതാണ്ട് 184 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറിയില്‍ നിന്നും ഇര്‍ഫാന്‍ മോഷ്ടിക്കുകയായിരുന്നുവത്രെ. വാര്‍ഷിക കണക്കെടുപ്പിലാണ് ഇത്രയും സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതിനിടയില്‍ ഇയാള്‍ ജോലിയില്‍ നിന്നും മതിയാക്കി നാട്ടിലേക്ക് മുങ്ങു കയും ചെയ്തിരുന്നു. സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ ജ്വല്ലറി ഡയറക്ടര്‍ മാണിയാട്ട് മുഹമ്മദ് മിര്‍സയുടെ പരാതിയില്‍ ചന്തേര ഇന്‍സ്‌പെക്ടര്‍ ജി പി മനുരാജ് ആണ് അന്വേഷണം നടത്തുന്നത്. ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ഇയാള്‍ തട്ടിയെടുത്ത സ്വര്‍ണമെല്ലാം വില്‍ക്കുകയും പണയം വെക്കുകയും ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.

 

 

 

Spread the love
error: Content is protected !!