കാഞ്ഞങ്ങാട്: വേലാശ്വരം ഗവ:യു.പി. സ്‌കൂളില്‍ ഹിന്ദി പഠനോത്സവത്തിന്റെ ഭാഗമായി സുരീലി ഉത്സവ് ആഘോഷിച്ചു. ഹിന്ദി പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, തയ്യാറാക്കിയ പത്രികളുടെ പ്രകാശനം, ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവിധ വ്യവഹാര രൂപങ്ങളുടെ ദൃശ്യാവിഷ്‌കാരം , സ്‌കിറ്റ്, കവിതാലാപനം, പ്രസംഗം,കഥ പറയല്‍ തുടങ്ങിയ വിവിധ സാഹിത്യ കലാപരിപാടികളും നടന്നു. ബേക്കല്‍ ബി.പി.സി. ദിലീപ് കുമാര്‍.കെ.എം. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.വിനോദ് അധ്യക്ഷത വഹിച്ചു. കെ.വി.ശശികുമാര്‍, കെ.വി.രാജന്‍, ഉമാദേവി, ശോഭന എന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി.വിഷ്ണുനമ്പൂതിരി സ്വാഗതവും കുമാരി ആദിത്യ സി. രാഘവന്‍ നന്ദിയും പറഞ്ഞു.