മാവുങ്കാല്‍: സ്തീത്വം ഉണരട്ടെ ഭാരതം ഉയരട്ടെ ,എന്ന മുദ്രാവാക്യമുയര്‍ത്തി ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മാവുങ്കാല്‍ വ്യാപാരഭവനില്‍ നടന്ന വനിതാ സംഗമം ബി.എം എസ് ജില്ല വൈസ് പ്രസിഡന്റ് ഗീതാ ബാലകൃഷ്ണന്റെ അദ്ധ്യക്ഷത റിട്ടേര്‍ഡ് മുന്‍സിഫ് ജഡ്ജ് അഡ്വ: വി.അന്നാമ്മ ജോണ്‍ ഉദ്ഘാടനം ചെയ്തു. മഹിള ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമന മുരളി മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി മുരളീധരന്‍ സമാരോപ് പ്രഭാഷണം നടത്തി . സംസ്ഥാനതല യോഗാസന മല്‍സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സുനിത നീലേശ്വരത്തിനെ ആദരിച്ചു . സെക്രട്ടറി കെ വി ബാബു , പ്രസിഡന്റ് കെ. ഉപേന്ദ്രന്‍, ട്രഷറര്‍ അനൂപ് കോളിച്ചാല്‍, ജില്ല ഭാരവാഹികളായ കെ.എ ശ്രീനിവാസന്‍ , സുനില്‍ വാഴക്കോട് , ടി.കൃഷ്ണന്‍, വി.ബി.സത്യനാഥന്‍ ,വിവി ബാലകൃഷ്ണന്‍, ശിവപ്രസാദ് പുതിയ കണ്ടം എന്നിവര്‍ സംബന്ധിച്ചു .സിന്ധു മനോരാജ് സ്വാഗതവും മിനി ശ്രീനിവാസന്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍അരങ്ങേറി.