കരിന്തളം: കക്കോട് മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം തുടങ്ങി. ഇന്ന് പുലര്‍ച്ചെ 4 ന് ഗണപതി ഹോമത്തോടെയായിരുന്നു തുടക്കം. ചെറുവയലടുക്കം കാവ് ഭണ്ഡാരപരിസരത്തു നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ദേവനെ മലയിറക്കല്‍ ദീപാരാധന അന്തിവെളളാട്ടം പുറപ്പാട്. അന്നദാനം കളിക്കപ്പാട്ട് വെള്ള കെട്ടല്‍ എന്നിവയും നടന്നു. കക്കോട് മാതൃ സമിതിയുടെ കൈകൊട്ടിക്കളി. കുട്ടികളുടെ കലാപരിപാടി. പിലാത്തറ കുന്നുമ്പ്രം ദേശിയ കലാസമിതിയുടെ വിഷകണ്ടന്‍ ഡ്രമാറ്റിക്ക് വില്‍ക്കലാ മേള അരങ്ങേറി. വെ വെളിയാഴ്ച പുലര്‍ച്ചെ 5 ന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്. ദേവനെ മലയിറക്കല്‍ 12 ന് അന്നദാനം .