പന്തല്‍ നിര്‍മ്മാണത്തിനിടെ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു: തോക്കാനം മൊട്ട തോട്ടത്തില്‍ രവീന്ദ്രനാണ് മരിച്ചത്

പെരിയ: കീക്കാനത്ത് നടക്കാനിരിക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോല്‍സവ പന്തല്‍ നിര്‍മ്മാണത്തിനിടെ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു. തോക്കാനം മൊട്ട തോട്ടത്തില്‍ രവീന്ദ്രന്‍ (57) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28 നാണ് സംഭവം. ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലാണ് മരണം. പരേതരായ നാരായണന്‍ – നാരായണി എന്നവരുടെ മകനാണ്. ഭാര്യ: നാരായണി. സഹോദരങ്ങള്‍ : രാജീവന്‍ ,കേശവന്‍ ,ജനാര്‍ദ്ദന്‍ ,ശിവാനന്ദന്‍ ,അരവിന്ദാക്ഷന്‍ ,കൈരളി ,പ്രമോദ് ,

 

Spread the love
error: Content is protected !!