കാഞ്ഞങ്ങാട്: ഇന്ദിരാജി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യവും ഫാസിസവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രമുഖസാഹിത്യകാരനും രാജ്യാന്തര പ്രശസ്തനായ ചെറുകഥാകൃത്തുമായ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ദിര രാജി സാംസ്‌കാരിക വേദി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 9ന് ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളിലാണ് പരിപാടി. അഡ്വ. ടി കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക നായകന്മാര്‍ ചടങ്ങില്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍
ചെയര്‍മാന്‍ വി ഗോപി,ബഷീര്‍ ആറങ്ങാടി, എം കുഞ്ഞികൃഷ്ണന്‍, കെ കെ ബാബു, എച്ച് ഭാസ്‌കരന്‍,
എ പുരുഷോത്തമന്‍, എന്നിവര്‍സംബന്ധിച്ചു.