കുവൈറ്റ് : കുവൈത്തിലെ ആദ്യ ജില്ലാ സംഘടനയായ കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസ്സോസിയേഷന് ( കെ ഇ എ ) കുവൈത്ത് സംഘടിപ്പിച്ച 19 മത് മെട്രോ മെഡിക്കല്‍സ് കാസര്‍കോട് ഉത്സവ് 2024 ജനസാഗരമായി.
അബ്ബാസിയ ആസ്പയര് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടി കെ.ഇ.എ പ്രസിഡന്റ് രാമകൃഷ്ണന് കള്ളാറിന്റെ അദ്ധ്യക്ഷതയില്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് സി.ഇ.ഒ ആന്റ് ചെയര്മാന് ഹംസ പയ്യന്നൂര്‍ ഉദ്ഘടനം ചെയ്തു . മുഖ്യ അതിഥി ബ്രിഗേഡിയര്‍ ജനറല്‍ സലാഹ് സാദ് ദആസിന് (അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് ) ചെയര്മാന് ഖലീല്‍ അഡൂര്‍ , രാമകൃഷ്ണന് കള്ളാര്‍ എന്നിവര്‍ ചേര്‍ന്ന് സ്നേഹോപഹാരം നല്കി . ജനറല്‍ സെക്രട്ടറി ഹമീദ് മധൂര്‍ സംഘടനയുടെ നാള്‍വഴികള്‍ സദസ്സിന് വിശതീകരിച്ചു, കെ ഇ എ ആറാമത് കമ്മ്യൂണിറ്റി എക്സലന്‍സി അവാര്‍ഡ് ജേതാവായ റഫീഖ് അഹ്മദ് (എം ഡി മംഗോ ഹൈപ്പര്‍ മാര്‍ക്കറ്റ് )നെ അഡൈ്വസറി ബോര്‍ഡ് അംഗം സലാം കളനാട് സദസ്സിന് പരിചയപ്പെടുത്തി. അവാര്‍ഡ്ജേതാവ് റഫീഖ് അഹമ്മദിനെ ചെയര്മാന് ഖലീല്‍ അടൂര്‍ പൊന്നാട അണിയിച്ചു ആദരിച്ചു സംഘടനയുടെ ഉപഹാരം പ്രസിഡന്റ് രാമകൃഷ്ണന് കള്ളാര്‍ കൈമാറി. കുവൈത്തിലെ സാമൂഹിക പ്രവര്ത്തകന് ഖാദര്‍ കൈതക്കാടിന് അഡൈ്വസറി ബോര്‍ഡ് അംഗം നൗഷാദ് തിടില്‍ ഉപഹാരം നല്കി. . ചെയര്മാന് ഖലീല്‍ അടൂര്‍ ,പാട്രണ്‍ അപ്സര മുഹമ്മദ് , വൈസ് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി,മലബാര്‍ ഗോള്‍ഡ് കണ്‍ട്രിഹെഡ് അഫ്സല് ഖാന്, ലുലു ഗ്രൂപ്പ് പ്രതിനിധി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
സ്പോണ്‍സര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ സംഘടന ഭാരവാഹികള്‍ കൈമാറി. കെ. ഇ. ഏരിയാ ഭാരവാഹികളെ പങ്കെടിപ്പിച്ചു കൊണ്ട് ആരംഭിച്ച പരിപാടിക്ക് ജനറല്‍ കണ്‍വീനര്‍ ശ്രീനിവാസന് നേതൃത്വം നല്കി. തുടര്‍ന്ന് കുട്ടികള്‍ക്കായി കളര്‍ ഡ്രോയിങ് മത്സരവും കെ ഇ എ കലാകാരന്മാര് അവതരിപ്പിച്ച ഗാനമേളയും, ദഫ് മുട്ട്, ഡികെ ഡാന്‍സ് എന്നിവയും വേദിയില്‍ അരങ്ങേറി. നാട്ടില്‍ നിന്നുള്ള ,ഗായകരായ ദീപക് നായര്‍, ഇമ്രാന് ഖാന്, കീര്‍ത്തന എന്നിവര്‍ക്കൊപ്പം മാപ്പിളപ്പാട്ടിന്റെ മനംകവരുന്ന ഇശലുകളുമായി കണ്ണൂര്‍ സീനത്തും പരിപാടിയില്‍ ആലാപന വിസ്മയം തീര്‍ത്തു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ശ്രീനിവാസന് സ്വാഗതവും ട്രഷറര്‍ അസീസ് തളങ്കര നന്ദിയുംപറഞ്ഞു.