കാഞ്ഞങ്ങാട് : സെന്തില്‍ കൃഷ്ണ, അനുമോള്‍, അന്‍വിന്‍ ശ്രീനു എന്നിവരെ കേന്ദ്ര കഥാ പാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘ത തവളയുടെ ത ‘ എന്ന ചലച്ചിത്രത്തിന്റെ പ്രൊമോഷന്‍ ലോഞ്ചിങ് സെറിമണി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്‌കൂളിന്റെ 22ആം ആനുവല്‍ ഡേ ആഘോഷ വേദിയില്‍ വച്ച് ഫാദര്‍ ജോര്‍ജ് പുഞ്ചയില്‍ നിര്‍വഹിച്ചു.
ഇറാനില്‍ നില്‍ നടന്ന 53 മത് ‘റോഷ്ദ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ത തവളയുടെ ത ‘ ഒഫീഷ്യല്‍ സെലക്ഷന്‍ നേടിയിരുന്നു .നേരത്തെ ഫിന്‍ലാന്‍ഡില്‍ വെച്ച് നടന്ന ഔള്ളൂ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ആന്‍ഡ് യൂത്ത് ഫിലിം ഫെസ്റ്റിവലിലേക്കു മത്സരവിഭാഗത്തിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജര്‍മനിയില്‍ വെച്ച് നടന്ന ഫിലിം ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കും യുവ പ്രേക്ഷകര്‍ക്കും വേണ്ടിയുള്ള ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ജര്‍മനിയിലെ ചെമ്മ്‌നിറ്റ്‌സിലെ ഐക്കണിക് സിനി സ്റ്റാര്‍ സിനിമയില്‍ നടന്നു. ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത ഏക സിനിമ എന്ന പ്രത്യേകതയും കൂടി ഈ സിനിമയ്ക്ക് ഉണ്ട് . 14 ഇലെവന്‍ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേര്‍സ് എന്നിവയുടെ ബാനറില്‍ റോഷിത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്. ജിതേന്ദ്ര മിശ്രയാണ് ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ .
ബാലുവായി മാസ്റ്റര്‍ അനുവിന്‍ ശ്രീനു വേഷമിടുന്ന ചിത്രത്തില്‍ ബാലുവിന്റെ അമ്മ ഗംഗാലക്ഷ്മിയായി അനുമോളും അച്ഛന്‍ വിശ്വനാഥനായി സെന്തിലുമാണ് എത്തുന്നത്. ഇവര്‍ക്ക് പുറമെ അജിത് കോശി, അനീഷ് ഗോപാല്‍, ഹരികൃഷ്ണന്‍, സുനില്‍ സുഖത, നന്ദന്‍ ഉണ്ണി, സ്മിത അമ്പു, ജെന്‍സണ്‍ ആലപ്പാട്ട്, വാസുദേവ് പട്ട്രോട്ടം, ജോജി, നേഹല, ശ്രീപത്, ദക്ഷ് ദര്‍മിക്, ആരവ് വി.പി, ആരുഷി റാം, ദേവിനാരാജ് ജോഹാന്‍ ജോജി, ഭവിന്‍ പി, ആര്‍ദ്ര,തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കുട്ടികള്‍ക്കായുള്ള ഒരു കുട്ടികഥ എന്നതിലുപരി ഫാന്റസി ഗണത്തില്‍ പെടുന്ന കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. അറുപതോളം ബാലതാരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കാസര്‍കോടിന്റെ പ്രകൃതി ഭംഗി ആവോളം ഉള്‍ക്കൊള്ളിച്ച ഈ സിനിമയുടെ ചായഗ്രഹണം നിര്‍വഹിച്ചതു ബിപിന്‍ ബാലകൃഷ്ണന്‍ ആണ് . ചിത്രത്തിന്റെ ചിത്ര സംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ജിത്ത് ജോഷിയാണ്. നിഖില്‍ രാജന്‍, രമേഷ് കൃഷ്ണന്‍ എന്നിവര്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ക്ക് ബീയാര്‍ പ്രസാദ്, ബാബുരാജ് മലപ്പട്ടം, ശ്രീന എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. രമേഷ് കൃഷ്ണന്‍ തന്നെയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പി ആര്‍. ഒ. പി ശിവപ്രസാദ് . ഏപ്രില്‍ ആദ്യവാരത്തിലാണ് സിനിമ തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നത്.