കാഞ്ഞങ്ങാട്:മുക്കൂട് സ്‌കൂളില്‍ പുതുതായി പണിത കിച്ചന്‍ ആന്റ് സ്റ്റോര്‍ റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷന്‍ വഹിച്ചു. എല്‍ എസ് എസ് വിജയികള്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉപഹാരം നല്‍കി. ബ്ലോക്ക് മെമ്പര്‍എം.ജി.പുഷ്പ, പഞ്ചായത്ത് മെമ്പര്‍ എം.ബാലകൃഷ്ണന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ആശംസ നേര്‍ന്ന് സംസാരിച്ചു. പി.ടി.എ.പ്രസിഡന്റ് റിയാസ് അമലടക്കം സ്വാഗതം പറഞ്ഞു. എച്ച് എംശൈലജ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രുതി ടീച്ചര്‍നന്ദിപറഞ്ഞു.