നീലേശ്വരം: 12789/12790 കച്ചെഗുഡ്ഢ – മംഗലാപുരം – കച്ചെഗുഡ്ഢ എക്‌സ്പ്രസ് മാര്‍ച്ച് ഒന്‍പത് മുതല്‍ നീലേശ്വരത്ത് നിര്‍ത്തും.സ്റ്റോപ്പിന്റെ സമയംക്രമം ദക്ഷിണ റെയില്‍വേ പുറപ്പെടുവിച്ചു.ഒന്‍പതിന് ശനി രാവിലെ കച്ചെഗുഡ്ഡയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള 12789 എക്‌സ്പ്രസ് രാവിലെ 7.10 ന് നീലേശ്വരത്ത് എത്തും. തിരിച്ച് മംഗലാപുരത്ത് നിന്നും കച്ചെഗുഡ്ഢയിലേക്കുള്ള 12790 എക്‌സ്പ്രസ് രാത്രി 9.13 ന് നീലേശ്വരത്ത് എത്തും.ഉത്തര മലബാറില്‍ നിന്ന് ഹൈദരാബാദിലേക്ക് ( കച്ചെഗുഡ്ഢ ) സര്‍വീസ് നടത്തുന്ന ഏക വണ്ടിയാണ് ഇത്. നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ്. ഇരു ഭാഗത്തേക്കും ബുധന്‍, ശനി ദിവസങ്ങളിലാണ് നീലേശ്വരത്ത് എത്തുന്നത്. ഹൈദരാബാദ്, തിരുപ്പതി യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പ്രസ്തുത വണ്ടി. ഒന്‍പതിന് രാവിലെ 7 മണിക്ക് എന്‍ ആര്‍ ഡി സി യുടെ നേതൃത്വത്തില്‍ വണ്ടിക്ക്സ്വീകരണംനല്‍കും.