മടിക്കൈ സ്വദേശിക്ക് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക പദവി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ പി.വി ദിനേശിന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക പദവി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലെ ഫുള്‍കോര്‍ട്ട് യോഗമാണ് പി.വി ദിനേശ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മുതിര്‍ന്ന അഭിഭാഷകപദവി നല്‍കിയത്.

നിയമ രംഗത്തെ വെബ് പോര്‍ട്ടലായ ലൈവ് ലോയുടെ കണ്‍സള്‍ട്ടിങ് എഡിറ്ററായ ദിനേശ്, നീലേശ്വരം മടിക്കൈ സ്വദേശിയാണ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കിയ ശേഷം കാസര്‍കോട് ജില്ലാ കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. 1994 മുതല്‍ ഡല്‍ഹിയില്‍ പ്രാക്ടീസ് ആരംഭിച്ചു. വിവിധ കോര്‍പറേഷറുകളുടെയുംസര്‍വകലാശാലകളുടെയും അഭിഭാഷകനായി. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ഡല്‍ഹി മുന്‍ സംസ്ഥാന പ്രസിഡന്റാണ്. ലൈവ് ലോ ഡയറക്ടറും അഭിഭാഷകയുമായ ടി.പി സിന്ധുവാണ് ഭാര്യ. മക്കള്‍ അനാമിക (നിയമവിദ്യാര്‍ത്ഥി),ആദില്‍.

Spread the love
error: Content is protected !!