കോട്ടപ്പാറ : സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2023 – 24 അധ്യയന വര്‍ഷത്തെ കലാമാമാങ്കം സാന്‍ ഫെസ്റ്റ് 2024 വിവിധ കലാപരിപാടികളോടെ മാര്‍ച്ച് 7 വ്യാഴാഴ്ച നടത്തും. പരിപാടി ഉദ്ഘാടനം സിനിമാ താരം കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. ഫോക്ലോര്‍ ഫെസ്റ്റും ലഹരിവിരുദ്ധ സന്ദേശമായി മധു ബേഡകത്തിന്റെ മരണമൊഴി എന്ന ഏകാംഗ നാടകം അരങ്ങേറും. അതോടൊപ്പം തന്നെ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടും. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ വേലായുധന്‍ , കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡപ്യൂട്ടി രജിസ്ട്രാര്‍ ബാലചന്ദ്രന്‍, തുടങ്ങി പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍പങ്കെടുക്കും.