പെരിയ : കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ മൂന്നാം കടവിലെ ഫല്‍ഗുണന്‍ -തങ്കമണി ദമ്പതികളുടെ മകള്‍ അമരശിവ (19 ) യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് തൂങ്ങി മരിച്ചതായി കണ്ടത്. ചാലിങ്കാല്‍ എസ്.എന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ അഭിമന്യു (ഗള്‍ഫ് ). മൃതദേഹം ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ്നടത്തി.