തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി;ദര്‍ശന സായൂജ്യമണഞ്ഞ് ഭക്ത മനസുകള്‍:കല്യാണം മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോല്‍സവത്തിന് ഭക്തിസാന്ദ്രമായ സമാപനം

മാവുങ്കാല്‍: കല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോല്‍സവത്തിന് ഭക്തിയുടെ നിറവില്‍ പ്രൗഢോജ്വല സമാപനം. ഇന്ന് വെളുപ്പിന് തിരുവപ്പന വെള്ളാട്ടം മടപ്പുര മുറ്റത്തെ അരങ്ങിലെത്തിയപ്പോള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ വിശ്വാസികള്‍ ദര്‍ശന സായൂജ്യത്തിന്റെ ധന്യനിമിഷങ്ങളില്‍ മുത്തപ്പ ദേവന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായി. തുടര്‍ന്ന് തുലാഭാരവും അന്നദാനവും നടന്നു. ദൈവത്തെ മലകയറ്റല്‍ ചടങ്ങോടുകൂടി മൂന്നു ദിവസങ്ങളിലായി നടന്ന മഹോല്‍സവം സമാപിച്ചു.

 

Spread the love
error: Content is protected !!