അടയ്ക്ക, റബര്‍ ഷീറ്റ് മോഷണം : പ്രതികള്‍ റിമാന്റില്‍

വെള്ളരിക്കുണ്ട്: അടയ്ക്കയും റബര്‍ ഷീറ്റും കവര്‍ന്ന കേസില്‍ രണ്ടുപേരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.
പുങ്ങംചാല്‍ കൊടിയംകുണ്ടിലെ നിതീഷ് ജോണ്‍ (34) , പള്ളിക്കര ഇല്യാസ് നഗറിലെ ബുര്‍ഹാനുദ്ദീന്‍ (25) എന്നിവരെയാണ് വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം വി ഷീജു അറസ്റ്റ് ചെയ്തത്.

ഈ മാസം രണ്ടിനാണ് ആനമഞ്ഞളില്‍ മെല്‍ബണ്‍ സെബാസ്റ്റ്യ ഗോഡൗണ്ടില്‍ നിന്നും അടക്കയും റബ്ബറും കവര്‍ന്നത്. മോഷ്ടിച്ച 69 കിലോ അടക്ക കുണ്ടംകുഴിയില്‍ കെ ജി ആര്‍ മലഞ്ചരക്ക് കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു. റബര്‍ ഷീറ്റ് പെരിയയിലാണ് വില്‍പ്പന നടത്തിയത്.

 

Spread the love
error: Content is protected !!