കാഞ്ഞങ്ങാട്: കടയില്‍ സാധനം വാങ്ങാന്‍ പോയി തിരിച്ച് വരുന്നതിനിടെ അമിത വേഗതയില്‍ വന്ന ഡിയൂക്ക് ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന നിത്യാനന്ദാ പോളിയിലെ റിട്ട.ജൂനിയര്‍ സൂപ്രണ്ട് മരിച്ചു. കുശാല്‍ നഗറിലെ വി വി.സാമിക്കുട്ടി (83) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29നാണ് അപകടം നടന്നത് .
ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം .ഭാര്യ: ഭാനുമതി .മക്കള്‍: പ്രശാന്ത് (സിവില്‍ എഞ്ചിനീയര്‍ ) ,പ്രദീപ് (മഹാനഗര്‍ ഗ്യാസ് ഏജന്‍സി മുംബൈ),
പ്രജിത്ത് (കളര്‍ പ്ലസ് സ്റ്റുഡിയോ ഇക്ബാല്‍ റോഡ്), പ്രജീന (കാട്ടുകുളങ്ങര), മരുമക്കള്‍: ലേഖ (അധ്യാപിക ബാര സ്‌കൂള്‍), റൂതി, ലിജി, വേണു ഓര്‍ച്ച .സഹോദരങ്ങള്‍: ഗംഗാധരന്‍ (ഓട്ടോ ഡ്രൈവര്‍) ,ശിവരാമന്‍ ,പരേതരായ മുകുന്ദന്‍, ശ്രീധരന്‍.