കാഞ്ഞങ്ങാട് : കേരളത്തിലെ പിന്നോക്ക ഹിന്ദു സമുദായങ്ങള്‍ക്ക് സമസ്ത മേഖലയിലും നീതി നിഷേധവും അവഗണയും നേരിടുന്നു എന്ന് വാദ്ധാര്‍ മഹാസഭ യോഗം അഭിപ്രായപ്പെട്ടു. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ സംഘടിത മത സാമുദായിക ശക്തികളെ പ്രീണിപ്പിക്കുന്നു. പിന്നോക്ക ഹിന്ദു സമൂഹങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സാമൂഹിക നീതി ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര ശ്രമം നടത്തണമെന്ന് വാദ്ധ്യാര്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ് അജിത് കുമാര്‍ പറഞ്ഞു. കാഞ്ഞങ്ങാട് നീലാങ്കര തറവാട് മൈതാനിയില്‍ നടന്ന പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ കോഴിക്കോട് അധ്യക്ഷനായി.എം.പി. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. എം.കുമാരന്‍, വിജയന്‍ പുല്ലൂര്‍, വിജയകുമാര്‍ മഞ്ചേശ്വരം പി.ഡി. സുനില്‍ കുമാര്‍, അനിതാ വിജയന്‍ എന്നിവര്‍സംസാരിച്ചു.