കാഞ്ഞങ്ങാട്: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍1922ആളുകള്‍ക്ക്.വീടുകള്‍ അനുവദിച്ചസംസ്ഥാനത്തെ തന്നെഒന്നാമതെത്തിയകാഞ്ഞങ്ങാട്‌നഗരസഭാ പി എം എ വൈ-ലൈഫ് നഗര പദ്ധതി അംഗങ്ങുള്ളബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഗുണഭോക്ക്തൃസംഗമവും, കുടുംബശ്രീ രംഗശ്രീ തിയറ്ററിന്റെ നാടകവും.ടൗണ്‍ ഹാളില്‍ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ടി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.കെ.ബാബു, ടി. മുഹമ്മദ് കുഞ്ഞി, കെ.ആയിഷ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൂര്യ ജാനകി എന്നിവര്‍ സംസാരിച്ചു. പി.എം.എ.വൈ – ലൈഫ് നഗര പദ്ധതിയെക്കുറിച്ച് സോഷ്യല്‍ ഡവലപ്പ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് വിപിന്‍ മാത്യു വിശദീകരിച്ചു. നഗരസഭാ കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍.വി.ദിവാകരന്‍ സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുജിനി.കെ. നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുടുംബശ്രീ തീയേറ്റേഴ്‌സായ രംഗശ്രീ യിലെ കലാകാരികള്‍ പി.എം.എ.വൈ – ലൈഫ് നഗര ഭവന പദ്ധതിയുടെ സവിശേഷതകള്‍ അടങ്ങിയ തെരുവ് നാടകംഅവതരിപ്പിച്ചു.