എന്‍ ജി ഒ അസോസിയേഷന്‍ ‘അവകാശ ചങ്ങല ‘ പ്രതിഷേധ സംഗമം നടത്തി

കാഞ്ഞങ്ങാട് :സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള നിഷേധ ത്തിനെതിരെയും 19 ശതമാനം ക്ഷാമ ബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടും എന്‍ ജി ഒ അസോസിയേഷന്‍ കാഞ്ഞങ്ങാട് സബ് ട്രഷറി ഓഫീസിനു മുന്നില്‍ ‘അവകാശ ചങ്ങല ‘ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ അശോക് കുമാര്‍ കോടോം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് രതീഷ് പെരിയങ്ങാനം അധ്യക്ഷത വാഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ സുരേഷ് പെരിയങ്ങാനം , സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ ഒ ടി സല്‍മത്,അരുണ്‍ കുമാര്‍ സി കെ, ശശി കമ്പല്ലൂര്‍, ബ്രിജേഷ് പൈനി,സുനില്‍കുമാര്‍ പി വി, കെ ജി ഒ യു സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ടി വി രാംദാസ്, റെനില്‍സണ്‍ തോമസ്, പ്രവീണ്‍ വരയില്ലം, ശിവകുമാര്‍ എന്‍ ഇ, സജീഷ് കെ, ബാബുരാജ് എം കെ, സജീവന്‍, രാജീവന്‍, ഗോപിനാഥന്‍ എം, എന്നിവര്‍പ്രസംഗിച്ചു.

Spread the love
error: Content is protected !!