മകളുടെ വിവാഹ വേദിയില്‍ ഡയാലിസിസ് രോഗികള്‍ക്ക് കാരുണ്യ ഹസ്തവുമായി സൗത്ത് ചിത്താരിയിലെ സി.കെ അസീസ് 

ചിത്താരി: മകള്‍ നാസിയ പുതിയ ഒരു ജീവിതത്തിലേക്ക് കടകുമ്പോള്‍ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നല്‍കുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികള്‍ക്ക് കാരുണ്യത്തിന്റെ കൈ നീട്ടിയിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ സി കെ അസീസ് മകള്‍ നാസിയയുടെയും വരന്‍ കാസര്‍ഗോഡ് ബെണ്ടി ച്ചാലിലെ ഇസ്മായിലിന്റെയും നിക്കാഹ് വേദിയാണ് വേറിട്ട ഒരു കാരുണ്യ പ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചത് ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയില്‍ പങ്കാളിയായി കൊണ്ടാണ് സി കെ അസീസ് മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനം നടത്തിയത് ഷാര്‍ജയില്‍ നടന്ന
നിക്കാഹ് വേദിയില്‍ വെച്ച് സികെ അസീസ് ഉസ്താദ് .സിംസാറുല്‍ ഹഖ് ഹുദവിക്ക് ചെക്ക് കൈമാറി ചടങ്ങില്‍ വരന്‍ ഇസ്മായില്‍ സി കെ അബ്ദുള്ള ഹാജി ഹാരിസ് ചാപ്പയില്‍ ഫാഹിദ് സി കെ ജാവിദ് സി കെ സാഹിദ് സി കെ ,എന്നിവര്‍പങ്കെടുത്തു.

Spread the love
error: Content is protected !!