പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ പ്രതിചേര്‍ത്തു. അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സുധാകരന് പുറമേ മോന്‍സണ്‍ മാവുങ്കല്‍, എബിന്‍ എബ്രഹാം എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളത്. പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ പത്ത് ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ ചോദ്യംചെയ്തിരുന്നു. കേസില്‍ തനിക്ക് പങ്കൊന്നും ഇല്ലെന്നായിരുന്നു സുധാകരന്റെ വാദം. എന്നാല്‍, ഇത് തള്ളി അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോയി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Spread the love
error: Content is protected !!