ചങ്ങമ്പുഴ കലാ കായിക വേദി ജനറല്‍ ബോഡി യോഗം സമാപിച്ചു

ചിത്താരി: കലാ കായിക സാമൂഹ്യ സംസ്‌കാരിക രംഗത്ത് സംസ്ഥാന തലത്തില്‍ തന്നെ അറിയപ്പെടുന്ന വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സമാപിച്ചു.
വാണിയംപാറ പ്രദേശത്തുള്‍പ്പെടെയുള്ള വലിയ വിഭാഗം ജനങ്ങള്‍ നഗരവുമായി ബന്ധപെടാന്‍ ഏറ്റവും ആശ്രയിക്കുന്ന രാവണേശ്വരം – ചാമുണ്ഡിക്കുന്ന് പാതയില്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമാവുന്ന രീതിയില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

ചങ്ങമ്പുഴ ഹാളില്‍ വെച്ച് നടന്ന യോഗം വേദിയുടെ ആദ്യകാല ഭാരവാഹി കൂടിയായ വാസു അള്ളംകോട് ഉല്‍ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് സി ഐ രാമകൃഷ്ണന്‍ ചാലിങ്കാല്‍ മുഖ്യാഥിതിയായി പങ്കെടുത്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ക്ലബ് പ്രവര്‍ത്തകരെ യോഗത്തില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു. വേദി പ്രസിഡന്റ് അഖിലേഷ് അള്ളംകോട് ആധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി വിനീത് കെ വാണിയംപാറ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ലിജിന്‍ മൂലക്കേവീട് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി അനില്‍കുമാര്‍ കെ പ്രസിഡന്റ്, അകേഷ് പുതിയപുരയില്‍ വൈസ്.പ്രസിഡന്റ്,വിഷ്ണു വാണിയംപാറ സെക്രട്ടറി, സൗരവ് അള്ളംകോട് ജോയിന്റ് സെക്രട്ടറി, മഹേഷ് വാണിയംപാറ ട്രഷറര്‍, എന്നിവരെതെരഞ്ഞെടുത്തു.

Spread the love
error: Content is protected !!