പടുപ്പിലും മഞ്ചേശ്വരത്തും എന്‍ഐഎ റെയ്ഡ്; ഒരാള്‍ പിടിയില്‍

കാസര്‍കോട് : ജില്ലയില്‍ പടുപ്പിലും മഞ്ചേശ്വരം എന്‍ഐഎ റെയ്ഡ്. ഒരാള്‍ പിടിയില്‍. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് പരിശോധന. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ജോണ്‍സണ്‍ എന്നയാളാണ് പിടിയിലായതെന്നാണ് വിവരം. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്ന അലിയെന്നയാളുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഇയാള്‍ സ്ഥലത്ത് നിന്നും മുങ്ങിയതായാണ് അറിയുന്നത്. ബാംഗ്ലൂരില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് രണ്ട് സ്ഥലങ്ങളിലും ഇന്ന് പുലര്‍ച്ചെ ആറ് മണി മുതല്‍ പരിശോധന നടത്തുന്നത്. മഞ്ചേശ്വരത്തെ മുന്ന അലി നേരത്തേ കൊച്ചി കടവന്ത്രയില്‍ നടന്ന വെടിവെപ്പ് കേസില്‍ പ്രതിയാണെന്നും പറയുന്നു. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ എന്‍ഐഎ റെയ്ഡെന്നാണ് ലഭിക്കുന്നവിവരം.

Spread the love
error: Content is protected !!