നാടക പ്രവര്‍ത്ത കരുടെയും ഗായകരുടെയും സംഗമം ശ്രദ്ധേയമായി

ഉദുമ: പുരോഗമന കലാ സാഹിത്യ സംഘം ഉദുമ ഏരിയാ കമ്മിറ്റി ഏരിയക്കകത്തെ നാടക പ്രവര്‍ത്ത കരുടെയും, ഗായകരുടെയും സംഗമം സംഘടിപ്പിച്ചു. ഉദുമ, ചെമ്മനാട്, പള്ളിക്കര എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള കലാ കാരന്മാര്‍ ആണ് സംഗമത്തില്‍ പങ്കെടുത്തത്.

സാഹിത്യസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. സുധാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഗോവിന്ദന്‍ അരവത്ത് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി അബ്ബാസ് പാക്യാര പരിപാടി വിശദീകരണം നടത്തി. ഏരിയാ ജോ. സെക്രട്ടറി ശശി ആറാട്ട് കടവ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. വി. രാജേന്ദ്രന്‍, ടി. കെ. സുധാലക്ഷ്മി, നാടക സംവിധായകരായ റഫീഖ് മണിയംങ്ങാനം, സുരാജ് മാവില, ഗായകരും, മറ്റു നാടക പ്രവര്‍ത്ത കരുമായ എ. വി. മണികണ്ഠന്‍, ദാമോദരന്‍ കരിജാല്‍, വിനോദ് മേല്‍പ്പുറം, ദിനേശന്‍ വെള്ളിക്കോത്ത്, കസ്തൂരി ടീച്ചര്‍, രചന അബ്ബാസ്, കുഞ്ഞികണ്ണന്‍ പാക്കം, ബി. കൈരളി, രത്‌നാകരന്‍ പെരുമ്പള എന്നിവര്‍ സംസാരിച്ചു.
സംഘാടനത്തിനുള്ള കമ്മിറ്റിയുടെ പാനല്‍ എസ്. വി. അശോക് കുമാര്‍ അവതരിപ്പിച്ചു. ചെയര്‍മാനായി
ഗോവിന്ദന്‍ അരവത്ത്, കണ്‍വീനറായി ശശി ആറാട്ട്കടവ് എന്നിവരെയും, 25 അംഗ കമ്മിറ്റിയെയും യോഗംതിരഞ്ഞെടുത്തു.

Spread the love
error: Content is protected !!