സ്വാമി കൃഷ്ണാനന്ദഭാരതിയ്ക്ക് സപര്യയുടെ സപ്തതി ഉപഹാരം

പയ്യന്നൂര്‍ പോത്താംകണ്ടം: തുരീയം സംഗീതോത്സവസംഘാടനത്തിലൂടെ പ്രശസ്തനായ സമാജ സേവകന്‍ പോത്താംകണ്ടം ആനന്ദ ഭവനം മഠാധിപതി സംപൂജ്യ സ്വാമിജി കൃഷ്ണാനന്ദഭാരതി സപ്തതിയുടെ നിറവില്‍. സപ്തതി ദിനത്തില്‍ സപര്യ സാംസ്‌കാരിക സമിതി രക്ഷാധികാരി സുകുമാരന്‍ പെരിയച്ചൂര്‍ സ്വാമിജിക്ക് ഉപഹാരം സമ്മാനിച്ചു.ചടങ്ങില്‍ മലയാളഭാഷ പാഠശാല ഡയറക്ടര്‍ ടി പി ഭാസ്‌കര പൊതുവാള്‍, പ്രശസ്ത ചിത്രകാരന്‍ ദാമോദരന്‍ വെള്ളോറ, സപര്യ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, യുവ എഴുത്തുകാരന്‍ ആനന്ദ് മീത്തില്ലം എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!