കല്യാണം മുത്തപ്പന്‍ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോല്‍സവം; തിരുവപ്പന നാളെ വെളുപ്പിന് അരങ്ങിലെത്തും: സര്‍വൈശ്വര്യ വിളക്ക് പൂജ നടന്നു

മാവുങ്കാല്‍:കല്യാണം മുത്തപ്പന്‍ മടപ്പുരയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാദിന മഹോല്‍സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ഗണപതി ഹോമത്തോടുകൂടി പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടന്നു.ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ സന്ധ്യക്ക് സര്‍വൈശ്വര്യ വിളക്ക് പൂജ നടന്നു.ആത്മീയ പ്രവര്‍ത്തകന്‍ കൊത്തിക്കാന്‍ രാമകൃഷ്ണന്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് കൊളവയ ആദ്ധ്യാത്മീക കേന്ദ്രത്തിന്റെ ഭജനയും കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികളും നടന്നു. ഇന്ന് വൈകുന്നേരം 4 മണിക്ക് ദൈവത്തെ മലയിറക്കല്‍ 5 മണിക്ക് വാദ്യമേളം 7 മണിക്ക് വെള്ളാട്ടം 8 മണി മുതല്‍ 9.30 വരെ പ്രസാദ വിതരണവും 10 മണിക്ക് കളിക്കപ്പാട്ടും നടക്കും

നാളെ രാവിലെ 6 മണിക്ക് തിരുവപ്പന അരങ്ങിലെത്തും. ഉച്ചയ്ക്ക് 12 മണി മുതല്‍ മടപ്പുരയില്‍ എത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ആഘോഷ കമ്മറ്റി ഭാരവാഹികള്‍ അന്നദാനവും ഒരുക്കിയിട്ടുണ്ട്.തുടര്‍ന്ന് ദൈവത്തെ മലകയറ്റല്‍ ചടങ്ങോടു കൂടി പ്രതിഷ്ഠാദിന മഹോല്‍സവം സമാപിക്കും. തുലാഭാരം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഫോണ്‍:6282099113,9645165395

Spread the love
error: Content is protected !!