കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ രാവണിശ്വരത്ത് കുടുംബ സദസ് നടത്തി. 10 വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷക തൊഴിലാളികളെ കൂടുതല്‍ ദാരിദ്രത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനെതിരെ തൊഴിലാളികളുടെ വിഷയത്തില്‍ ഇടപെടാന്‍ ശക്തിയുള്ള ഭരണം കേന്ദ്രത്തില്‍ വരണം. അതിനായി ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളി കാപ്പില്‍ പറഞ്ഞു. അദ്ധ്യക്ഷ. കാര്‍ത്ത്യായണി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഗംഗാധരന്‍ പള്ളി കാപ്പില്‍ ,മണ്ഡലം പ്രസിഡന്റ് എന്‍. ബാലകൃഷ്ണന്‍, ലോക്കന്‍ സെക്രട്ടറി എ . തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.കെ.
ചന്ദ്രാവതി സ്വാഗതംപറഞ്ഞു.