മാവുങ്കാല്‍: ആനന്ദാശ്രമം ശ്രീരാം പുരുഷ സ്വയം സഹായ സംഘം 19-ാം വാര്‍ഷികാഘോഷം സ്വയം സഹായ സംഘം ഹാളില്‍ നടന്നു. സംഘം സ്ഥാപക പ്രസിഡന്റ് രവിന്ദ്രന്‍ മാവുങ്കാല്‍ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് പ്രകാശന്‍ പുലയനടുക്കം അദ്ധ്യക്ഷത വഹിച്ചു.ഗിരീഷ്മാവുങ്കാല്‍, രാജീവന്‍ കാട്ടുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.വിവിധ കായിക, കലാരംഗങ്ങളിലും, വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളും, വിവാഹ ധനസഹായങ്ങളും, പാര്‍പ്പിട ധനസഹായങ്ങളും ചെയ്തു വരുന്ന ശ്രീരാം പുരുഷ സ്വയം സഹായ സംഘം അടുത്ത വര്‍ഷം വിവിധ പരിപാടികളോട് കൂടി ഇരുപതാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ കമ്മിറ്റി തീരുമാനമെടുത്തു.ജനറല്‍ സെക്രട്ടറി മഹേഷ് കുന്നുമ്മല്‍ സ്വാഗതവും, ട്രഷറര്‍ ഹരി ആനന്ദാശ്രമം നന്ദിയുംപറഞ്ഞു.