ആര്‍.സി.ഫൗണ്ടേഷന്‍ അമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആര്‍.സി.ഫാര്‍മസി തോയമ്മലില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു: ഫ്‌ലവേഴ്‌സ് ടോപ്പ് സിംഗര്‍ മല്‍സരാര്‍ത്ഥി മഹിപാല്‍ ഉദ്ഘാടനം ചെയ്തു

തോയമ്മല്‍:നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന്റെ അഭിമാനമായ ആര്‍.സി ഫൗണ്ടേഷന്‍ അമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍,ആര്‍ സി ഫാര്‍മസി കാഞ്ഞങ്ങാട് തോയമ്മല്‍ ജില്ല ആശുപത്രിക്ക് സമീപം ജയില്‍ റോഡില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഫ്‌ലവഴ്‌സ് ടോപ് സിംഗര്‍ മത്സരാര്‍ത്ഥി മഹിപാല്‍ ഉദ്ഘാടനം ചെയ്തു.

എല്ലാവിധ മരുന്നുകള്‍ക്കും 10 മുതല്‍ 15 ശതമാനം വരെ വിലക്കുറവ് നല്‍കുന്നതിനോടൊപ്പം നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും ആര്‍ സി ഫാര്‍മസി ലഭ്യമാക്കുന്നുണ്ട്.
മൂന്ന് വര്‍ഷക്കാലമായി മാവുങ്കാലില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനം, കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല ആശുപത്രിക്ക് സമീപത്ത് പ്രവര്‍ത്തനം തുടങ്ങിയത്. പ്രദീപ് കുമാര്‍ കൂര്‍മല്‍, സേതുമാധവന്‍ ചെറുവത്തൂര്‍, കെ.ഉണ്ണികൃഷ്ണന്‍ ശ്രീധരന്‍ ചെറുവത്തൂര്‍,ദിവാകരന്‍ മാവുങ്കാല്‍,സരിത രാജേഷ്,രഞ്ജിനി അനില്‍കുമാര്‍,വിനയ ഗിരീഷ്,ടി.ആര്‍.ജയശ്രീ, അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി അരുണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍സംബന്ധിച്ചു.

Spread the love
error: Content is protected !!