കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. തോയമ്മല്‍ ലക്ഷംവീട് കോളനിയിലെ ജംഷീര്‍ (32)നെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്.21 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. യുവാവ് വിവാഹിതനാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കോടതിനിര്‍ദ്ദേശപ്രകാരം ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപ ത്രിയിലേക്ക്മാറ്റി.