നീലേശ്വരം: പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപേന്ദ്രന്‍ മടിക്കൈയുടെ മരണാസക്തന്‍ എന്ന നോവല്‍ പ്രകാശനം ചെയ്തു.
എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ബാബു പെരിങ്ങേത്തിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സിജോ.എം.ജോസ് പുസ്തകപരിചയം നടത്തി. ബിന്ദു മരങ്ങാട്, ഡോ.എന്‍.പി.വിജയന്‍, പുകസ നീലേശ്വരം ഏരിയ പ്രസിഡന്റ് കെ.വി.ദാമോദരന്‍, ബാലഗോപാലന്‍ കാഞ്ഞങ്ങാട്, നാരായണന്‍ അമ്പലത്തറ, വേണുഗോപാലന്‍ ചുണ്ണംകുളം, നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, മടിക്കൈ ഉണ്ണികൃഷ്ണന്‍, ഇ.കെ. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപേന്ദ്രന്‍ മടിക്കൈ മറുപടി പ്രസംഗം നടത്തി. ഡോ.കെ.വി. സജീവന്‍ സ്വാഗതവും യു.ഉണ്ണികൃഷണന്‍ നന്ദിയുംപറഞ്ഞു.